ഒറ്റ നോട്ടത്തില്‍
പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കില്‍ പുളിക്കീഴ് ബ്ളോക്കിലാണ് നെടുമ്പ്രം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 8.49 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയുള്ള ഈ പഞ്ചായത്തില്‍ മൊത്തം 13 വാര്‍ഡുകളുണ്ട്. നെടുമ്പ്രം പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് പെരിങ്ങര പഞ്ചായത്തും, കിഴക്കുഭാഗത്ത് തിരുവല്ല മുനിസിപ്പാലിറ്റിയും കൂറ്റൂര്‍ പഞ്ചായത്തും, തെക്കുഭാഗത്ത് കടപ്ര പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് ആലപ്പുഴ ജില്ലയിലെ തലവടിപഞ്ചായത്തുമാണ്. നീളം കൂടിയതും വീതി കുറഞ്ഞതുമായ ഒരു പ്രദേശമായതിനാലാവാം നെടുംപുറം എന്ന പേര് ഈ ദേശത്തിനുണ്ടായതെന്നു കരുതപ്പെടുന്നു. മലയോരജില്ലയായ പത്തനംതിട്ടജില്ലയുടെ പടിഞ്ഞാറേ അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന നെടുമ്പ്രം ഗ്രാമപഞ്ചായത്ത് അപ്പര്‍കുട്ടനാടു പ്രദേശത്തുള്‍പ്പെടുന്നു. ഭൂവിസ്തൃതിയില്‍ ജില്ലയിലെ ചെറിയ പഞ്ചായത്തുകളിലൊന്നാണ് നെടുമ്പ്രം.