ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
1789-ല്‍ ടിപ്പുവിന്റെ പടയോട്ടക്കാലത്ത് വടക്കേമലബാറിലെ മൂഷികവംശത്തില്‍പ്പെട്ട ഉദയമംഗലത്ത് മീത്തിലെ കോവിലകത്തു നിന്നും വന്നവര്‍ നെടുമ്പ്രത്തു താമസിക്കുകയും പിന്നീടവര്‍ തിരുവല്ലഭാ ശ്രീവല്ലഭ ക്ഷേത്രത്തിനടുത്ത് സ്ഥലം വാങ്ങി നെടുമ്പ്രത്തു കൊട്ടാരം നിര്‍മ്മിച്ച് താമസിക്കുകയും ചെയ്തു. ഇപ്പോള്‍ നെടുമ്പ്രത്തുകൊട്ടാരം എന്നറിയപ്പെടുന്ന തിരുവല്ലയിലെ കൊട്ടാരത്തിന്റെ ഉത്ഭവം മേല്‍പ്പറഞ്ഞ പ്രകാരമാണെന്ന് പറയപ്പെടുന്നു. 1875-ല്‍(കൊല്ലവര്‍ഷം 900-നോടടുത്ത്) മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് രാമയ്യന്‍ ദളവായുമൊത്ത് വൈക്കത്തില്ലത്തില്‍ രഹസ്യമായി വരികയും പള്ളിയറത്തളത്തില്‍ ഒളിച്ചുതാമസിക്കുകയും ചെയ്തത്രെ. മഹാരാജാവിന്റെ തേവാരബിംബങ്ങള്‍ വച്ചുപൂജിച്ച സ്ഥാനത്താണ് പിന്നീട് പള്ളിയറത്തളക്ഷേത്രം പണി ചെയ്തത്. മഹാരാജാവിന്റെ തേവാരപൂജകള്‍ നടത്തിയിരുന്നത് നെടുമ്പ്രത്ത് നമ്പൂതിരിയായിരുന്നു.
കൂടുതൽ വായിക്കുക